മാനന്തവാടി ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വിജയം

മാനന്തവാടി: ക്ഷീരസംഘം ഭരണസമിതി എല്‍ഡിഎഫ് നിലനിര്‍ത്തി. തെരഞ്ഞെടുപ്പ് നടന്ന ഒന്‍പത് സീറ്റിലും ഇടതു സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ജനറല്‍ വിഭാഗത്തില്‍ പി.ടി. ബിജു, ഷിബു തോമസ്, സണ്ണി ജോര്‍ജ്, വര്‍ഗീസ് ജോര്‍ജ്, 40 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ പി.ബി. അഭിജിത്ത്, ആര്‍. സുമിത്ര, വനിതാ വിഭാഗത്തില്‍ എം.കെ. ഗിരിജ, പ്രിയ ബിജു, സംവരണ വിഭാഗത്തില്‍ പി.കെ. രാജേഷ് എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡിലെത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹഌദം അറിയിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പി.വി. സഹദേവന്‍, പി.ടി. ബിജു, എം. റെജീഷ്, ടി.കെ. പുഷ്പന്‍, വി.കെ. ശശിധരന്‍, ശോഭ രാജന്‍, ജസ്റ്റിന്‍ ബേബി, നിഖില്‍ പദ്മനാഭന്‍, കെ.എം. വര്‍ക്കി, കെ.ടി. വിനു, സണ്ണി ജോര്‍ജ്, മനോജ് പട്ടേട്ട്, കെ.വി. ജുബൈര്‍, ഗോകുല്‍ ഗോപിനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *