കൽപ്പറ്റ:-മാസങ്ങളോളമായി കൽപ്പറ്റ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയവും, കൽപ്പറ്റ പിഡബ്ല്യുഡി റോഡിലുള്ള ശൗചാലയവും യാതൊരു മുന്നറിയിപ്പും ഇല്ലാതെ അടച്ചു പൂട്ടിയതുകൊണ്ട് നഗരത്തിലെത്തുന്ന സാധാരണക്കാർക്കും യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി നഗരസഭ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചും, നഗരസഭയിലെ വിവിധ വാർഡുകളിൽ മാസങ്ങളായി തകർന്നു കിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥയും, തെരുവു വിളക്കുകൾ കത്താത്തതിനാൽ മാസങ്ങളായി ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലും, മറ്റു വിവിധങ്ങളായ ആനുകൂല്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവാത്ത സാഹചര്യത്തിലും പ്രതിഷേധിച്ചാണ് യുഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ പഴയ ബസ്റ്റാന്റിനു മുന്നിൽ പ്രതിഷേധ ധർണാ സമരം സംഘടിപ്പിച്ചത്. ധർണ്ണ സമരം കെപിസിസി അംഗം പി പി ആലി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുൻസിപ്പൽ ചെയർമാൻ അഡ്വക്കറ്റ് ടി മൂസ അധ്യക്ഷത വഹിച്ചു. സി മൊയ്തീൻകുട്ടി, ഗിരീഷ് കൽപ്പറ്റ, എംപി നവാസ്,ഷമീർ ഒടുവിൽ,ഹർഷൽ കോന്നാടൻ,കെ കെ കുഞ്ഞമ്മദ്,കെ കെ രാജേന്ദ്രേൻ,ബാവ പെരുംതട്ട,എം പി ബാപ്പു,പി രാജാറാണി,ശരീഫടീച്ചർ,സി കെ നിഷ,കെ ചിത്ര,സരോജിനി ഓടമ്പത്,എസ് മണി,മുഹമ്മദ് ഫെബിൻ,അഷ്റഫ് വെങ്ങാട്ട്,ഷബ്നാസ് തെന്നാണി,കെ ശശികുമാർ,അഡ്വ : എ പി മുസ്തഫ,പി കുഞ്ഞുട്ടി,സെബാസ്റ്റ്യൻ കൽപ്പറ്റ,അസീസ് കുരുവിൽ തുടങ്ങിയവർ സംസാരിച്ചു.
