പേരാവൂർ തൊണ്ടിയിൽ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വി.പി. ഹനീഫയുടെ മൃതദേഹം കണ്ടെടുത്തു

    പേരാവൂർ: തൊണ്ടിയിൽ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വി.പി. ഹനീഫയുടെ മൃതദേഹം കണ്ടെടുത്തു. അപകടത്തിൽപെട്ട സ്ഥലത്തിന് നൂറ് മീറ്ററോളം അകലെ നിന്നാണ് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.

     

    പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തെ തുടർന്ന് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

    Leave a Reply

    Your email address will not be published. Required fields are marked *