മനുവിന്റെ മരണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

    സുൽത്താൻ ബത്തേരി പൊൻകുഴി സ്വദേശിയായ ആദിവാസി വിദ്യാർത്ഥി മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ.എസ്. മുഹമ്മദ് സകരിയ്യ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ കേസെടുത്തു.

    സംഭവവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെ നടപടികളും വീഴ്ചകളും സമഗ്രമായി അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

    Leave a Reply

    Your email address will not be published. Required fields are marked *