അന്വേഷണം പൂർത്തിയാകും വരെ ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കണം: യു ഡി വൈ എഫ്
കുടുംബശ്രീ ഓഫീസ് ഉപരോധിച്ചു.
മീനങ്ങാടി: യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫീസ് ഉപരോധിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ വാക്കേ ഏറ്റവും ഉന്തും തള്ളും ഉണ്ടായി.ഓഡിറ്റ് വിഭാഗം നടത്തുന്ന പരിശോധനയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ അന്വേഷണം പൂർത്തിയാകും വരെ ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടന്നത്. ചെയർപേഴ്സൺൻ്റെയും അക്കൗണ്ടന്റിന്റെയും നേതൃത്വത്തിൽ അപഹരിക്കപ്പെട്ട പണം ഇപ്പോൾ കുടുംബശ്രീ ഓഫീസിൽ സ്വീകരിച്ച് പുതിയ റെസിപ്പുകൾ നൽകുന്നത് അഴിമതി മൂടിവയ്ക്കാനും കുറ്റക്കാരെ സംരക്ഷിക്കാനുമാണെന്ന് യു ഡി വൈ എഫ് പ്രവർത്തകർ ആരോപിച്ചു.
ഇതിൽ നിന്നും നിലവിലെ കുടുംബശ്രീ ഭരണസമിതിയും അഴിമതിക്കാരോടൊപ്പമാണെന്നും തെളിവു നശിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് ബോധ്യമാകും.
ഒഡിറ്റിൽ തിരിമറി കണ്ടെത്തിയ രേഖകളും ഇനി ഓഡിറ്റ് നടക്കാനിരിക്കുന്ന വർഷങ്ങളിലെ രേഖകളും ഓഫീസ് തുറന്നു പ്രവർത്തിച്ചാൽ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട് സമരക്കാർ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് നിത. കെ കേളു, എം ജെ അനീഷ്, ജസ്റ്റിൻ ജോഷുവ, സിറാജ് കാക്കവയൽ, കെ ഷെമീർ, ഷെഫീക് നാടുകട്ടിൽ
ജിബിൻ നൈനാൻ, ശ്രീനിവാസൻ വേങ്ങൂർ, ബേസിൽ സാബു . വീ നൗഫൽ
എം മുനീർ എന്നിവർ നേതൃത്വം നൽകി.
