മെഡിക്കൽ കോളജ്: മടക്കിമല ആക്ഷന്‍ കമ്മിറ്റി ധര്‍ണയും വിശദീകരണ യോഗവും നടത്തി

    കമ്പളക്കാട്: ഗവ.മെഡിക്കല് കോളജ് മടക്കിമലയില് സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മടക്കിമല മെഡിക്കല് കോളജ് ആക്ഷന് കമ്മിറ്റി ടൗണില് ധര്ണയും വിശദീകരണ യോഗവും നടത്തി.

    ധര്ണയ്ക്കിടെ ആക്ഷന് കമ്മിറ്റി പ്രവര്ത്തകന് അഷ്റഫ് പഞ്ചാര ഏകാംഗ നാടകം അവതരിപ്പിച്ചു.വയനാട്ടിലെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ അഭാവമായിരുന്നു നാടക പ്രമേയം.

     

    വിശദീകരണയോഗം ആക്ഷന് കമ്മിറ്റി ട്രഷറര് അഡ്വ.ടി.യു. ബാബു ഉദ്ഘാടനം ചെയ്തു. പൂഴിത്തോട് റോഡ്, കാരാപ്പുഴ പദ്ധതികള് പോലെ വയനാട് മെഡിക്കല് കോളജ് നിര്മാണം ദീര്ഘകാലം നീണ്ടുപോകില്ലെന്ന് സര്ക്കാര് ഉറപ്പുവരുത്തണമെന്ന്് അദ്ദേഹം ആവശ്യപ്പെട്ടു. ജനറല് സെക്രട്ടറി മൊയ്തു കാവുങ്ങല് അധ്യക്ഷത വഹിച്ചു. ചെയര്മാന് ഇ.പി. ഫിലിപ്പുകുട്ടി മുഖ്യപ്രഭാഷണം നടത്തി.

    Leave a Reply

    Your email address will not be published. Required fields are marked *