ജനപ്രതിനിധികളുടെ അവലോകന യോഗം ചേർന്നു.

    കൊട്ടിയൂർ വഴി വയനാട്ടിലേക്ക് ചുരംരഹിത ബദല്‍ പാത യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാൻ കേളകം പ്രസ് ഫോറം മീഡിയ സെന്ററില്‍ ജനപ്രതിനിധികളുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും അവലോകന യോഗം ചേർന്നു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു.

     

    താമരശേരി ചുരം, പാല്‍ച്ചുരം-ബോയ്സ് ടൗണ്‍, നെടുംപൊയില്‍-പേര്യ ചുരം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാലത്ത് മണ്ണിടിച്ചിലും മറ്റും മൂലം റോഡ് അടച്ചിടുന്ന സാഹചര്യവും കണക്കിലെടുത്ത് കണ്ണൂർ,വയനാട് ജില്ലകളെയും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാത എന്ന നിലയില്‍ 44-ാം മൈല്‍ റോഡിന്റെ ആവശ്യകത ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം.

    മലയോര മേഖലയിലെ വികസനത്തിന് കൂടുതല്‍ സാധ്യതയൊരുക്കുന്നതിനും കൊട്ടിയൂർ–44-ാം മൈല്‍–തലപ്പുഴ വഴി വയനാട്ടിലേക്ക് നിർദേശിക്കുന്ന ചുരംരഹിത ബദല്‍ പാത അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

    Leave a Reply

    Your email address will not be published. Required fields are marked *