കൽപ്പറ്റ : ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ച ദിവസം എത്തിയിട്ടും 254 കുടുംബങ്ങളിലായി ദുരിതബാധിതർ ഇപ്പോഴും ക്യാമ്പുകളിൽ തന്നെ. സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകൾ ലഭ്യമല്ലാത്തതും വീട്ടുടമകൾ മുൻകൂർ തുക ചോദിക്കുന്നതുമാണ് വാടക വീടുകൾ കിട്ടാൻ പ്രതിസന്ധിയാകുന്നത്. മാത്രമല്ല പരിചയത്തിൽ ഉള്ളതും മറ്റും ദുരിത ബാധിതർ ബുക്ക് ചെയ്യുകയും മാറുകയും ചെയ്തതോടെ വീടുകളുടെ കാര്യത്തിൽ മേപ്പാടി മൂപ്പനാട് പ്രദേശത്ത് ഇനി കിട്ടാനില്ലാത്ത അവസ്ഥയാണ്.അതിനിടെ, ക്യാമ്പുകൾ വേഗത്തിൽ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായും ദുരിതബാധിതർ പറയുന്നു.മേപ്പാടി മൂപ്പനാട് പഞ്ചായത്തുകൾക്ക് പുറത്ത് താമസത്തിന് പോകൻ ചിലർ മടിക്കുന്നതയും പറയപ്പെടുന്നു. ഇത് തങ്ങളുടെ ഉപജീവനം വൈകാതെ ആരംഭിക്കുമ്പോൾ ഈ നാടുകളുമായി ബന്ധപെട്ടാണ് അവ ഉള്ളത് എന്നതിനാൽ ആണ് അത്തരം താമസ സൗകര്യങ്ങളിൽ വിയോജിപ്പ് പറയുന്നത് എന്നും ദുരിത ബാധിതരിൽ ചിലർ സൂചിപ്പിച്ചു.
ആറായിരം രൂപക്ക് വാടക വീട് കിട്ടാൻ ഇല്ല: ബന്ധു വീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായി ദുരിത ബാധിതർ.
