ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.

    നെല്ലിമാളം : നെല്ലിമാളം യൂണിറ്റിലെ പുലരി സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ശ്യാമള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീന ദേവസ്യ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ചാമി,സി ഡി ഒ സെലീന സാബു,മിനി എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *