കൽപറ്റ : തൊഴിൽ കോഡുകളും, ചട്ടങ്ങളും റദ്ദാക്കുക, ഔദ്യോഗിക അനൗപചാരിക മേഖലകളിലെ എല്ലാ തൊഴിലാളികൾക്കും യൂണിയൻ രൂപീകരിക്കുവാനുള്ള അവകാശം, രജിസ്ട്രേഷൻ അംഗീകാരം, എട്ടു മണിക്കൂർ പ്രവർത്തി ദിനം, ജോലി സ്ഥലത്തെ സുരക്ഷ, സാമൂഹിക സുരക്ഷ, പണിമുടക്കുവാനുള്ള അവകാശം, കൂട്ടായ ചർച്ചകൾക്കുള്ള അവകാശം ഉറപ്പാക്കുക, നിശ്ചിത കാല തൊഴിൽ അവസാനിപ്പിക്കുക, എല്ലാ വിളകൾക്കും സംഭരണത്തോടെ C2+50% നിരക്കിൽ തറവില ഉറപ്പാക്കുക, ഇലക്ട്രിസിറ്റി ബിൽ 2025 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യുഡിടിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ബിഎസ്എൻഎൽ ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. എസ്ടിയു ജില്ലാ പ്രസിഡൻ്റ് സി മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. സി ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, ഇബ്രാഹിം തൈത്തൊടി, ഗിരീഷ് കൽപറ്റ, കെ കെ രാജേന്ദ്രൻ, സി എ ഗോപി, അബൂ ഗൂഡലായി, മോഹൻദാസ് കോട്ടക്കൊല്ലി, ഒ. ഭാസ്കരൻ, സി എ അരുൺ ദേവ്, ഹർഷൽ കോന്നാടൻ, എം.പി ബാപ്പു, ജിനി തോമസ് , ശ്രീനിവാസൻ തൊവരിമല, വർഗീസ് നേന്മേനി, ആർ ഉണ്ണികൃഷ്ണൻ, ബിന്ദു ജോസ് തുടങ്ങിയവർ സംസാരിച്ചു.
