മീനങ്ങാടി: ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഇടത് സംഘടനകള്‍ നുണ പ്രചരിപ്പിക്കുകയാണെന്ന് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി. അസോസിയേഷന്‍ ബ്രാഞ്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുപ്രചാരണം ജീവനക്കാര്‍ തള്ളിക്കളയുമെന്ന് ഷാജി പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് ഗ്രഹന്‍ പി. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ മോബിഷ് പി. തോമസ്, കെ.എ. മുജീബ്,
ജില്ലാ ഭാരവാഹികളായ ആര്‍. രാം പ്രോമോദ്, കെ.വി. ബിന്ദുലേഖ, ബ്രാഞ്ച് സെക്രട്ടറി പി.വി. സുജേഷ്, ജയിംസ് സെബാസ്റ്റ്യന്‍, പി.കെ. സതീഷ് കുമാര്‍, ബെന്‍സി ജേക്കബ്, ടി. പരമേശ്വരന്‍, സിനീഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പി.ഡി. സണ്ണി, റീന മത്തായി, കെ.ഇ. ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
