കൽപ്പറ്റ മുണ്ടേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കൂട്ടംചേര്‍ന്ന് ആക്രമിച്ച്‌ സീനിയര്‍ വിദ്യാര്‍ഥികള്‍

    കൽപ്പറ്റ :കൽപ്പറ്റ മുണ്ടേരിയില്‍ പ്ലസ് വണ്‍ വിദ്യാർഥിക്ക് മർദനമേറ്റു. മുണ്ടേരി വിഎച്ച്‌എസ്‌ഇയിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്.

     

    റാഗിങ് ആണെന്നാണ് ആരോപണം.

     

    പ്ലസ് ടു വിദ്യാർഥികളാണ് കുട്ടിയെ മർദിച്ചത്. ഗ്രൂപ്പായെത്തിയ പ്ലസ് ടു വിദ്യാർഥികള്‍ കുട്ടിയെ അടിക്കുകയായിരുന്നു. ആക്രമണത്തില്‍ വിദ്യാർഥിയുടെ കണ്ണിനും തലക്കും പരുക്കേറ്റിട്ടുണ്ട്. കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

    Leave a Reply

    Your email address will not be published. Required fields are marked *