ഉരുൾ ദുരന്തം; എടവക സി.ഡി.എസ്. സമാഹരിച്ചത് 6.88 ലക്ഷം.

മാനന്തവാടി: ഉരുൾപൊട്ടൽ ദുരിതംവിതച്ചവർക്ക് എടവക കുടുംബശ്രീ സി.ഡി.എസ്. 6,88, 570 രൂപ സമാഹരിച്ചു നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനായി സി.ഡി.എസ്. ചെയർപേഴ്‌സൺ പ്രിയ വീരേന്ദ്രകുമാർ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യനെ ഏൽപ്പിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നാണ് തുക സ്വരൂപിച്ചത്.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, വികസനകാര്യ സ്ഥിരംസമിതിയധ്യക്ഷൻ ജോർജ് പടകൂട്ടിൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എം.പി. വത്സൻ, ലിസി ജോൺ, ജില്ലാ മിഷൻ അസി. കോഡിനേറ്റർ വി.കെ. റജീന, സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ സീനത്ത് സത്താർ, മെമ്പർ സെക്രട്ടറി വി.സി. മനോജ്, അക്കൗണ്ടന്റ് കെ.എ. അസ്‌മീറ, സി.ഡി.എസ്. എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *