സമുദായശക്തീകരണവർഷം 2026: കുടിയേറ്റ കർഷകരെ ആദരിച്ചു

    മുതിരേരി: സമുദായശക്തീകരണവർഷം 2026ന്റെ ഭാഗമായി കർഷക ദിനത്തോടനുബന്ധിച്ച് മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവകയിലെ 80 വയസ്സിന് മുകളിൽ പ്രായമുള്ള കുടിയേറ്റ കർഷകരെ ആദരിച്ചു. എ.കെ.സി.സി.യുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയ്ക്കിടെയായിരുന്നു ആദരം. ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. കുടിയേറ്റത്തിന്റെ ഓർമ പുതുക്കുന്നതിനായി കുടിയേറ്റ കർഷകരുടെ നേതൃത്വത്തിൽ പള്ളിമുറ്റത്ത് ഒലിവിൻ തൈ നടുകയും ചെയ്തു.

    ദേവസ്യ കിഴക്കേക്കര, മത്തായി കിഴക്കേക്കര, ചാക്കോ മോളേകുന്നേൽ, ജോസഫ് മൂപ്പാട്ടിൽ, ഉലഹന്നാൻ കാരക്കട എന്നിവരെയാണ് ആദരിച്ചത്. എ.കെ.സി.സി. മെമ്പർമാരായ ജോസ് മേനാച്ചേരി, ജോബി പാറയിൽ, കൈക്കാരന്മാരായ ജെയ്‌സൺ വെള്ളാനയിൽ, ഷാജി കപ്പലുമാക്കൽ, സജി കൊച്ചുകുളത്തിങ്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    Leave a Reply

    Your email address will not be published. Required fields are marked *