കൽപറ്റ: ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 8 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 183 കുടുംബങ്ങളിലെ 207 പുരുഷന്‍മാരും 196 സ്ത്രീകളും 132 കുട്ടികളും ഉള്‍പ്പെടെ 535 പേരാണ് ക്യാംപുകളിലുള്ളത്. മുണ്ടക്കൈ- ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 6 ക്യാംപുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 162 കുടുംബങ്ങളിലെ 179 പുരുഷൻമാരും 168 സ്ത്രീകളും 117 കുട്ടികളും ഉൾപ്പെടെ 464 പേരാണുള്ളത്.
ജില്ലയില്‍ 8 ദുരിതാശ്വാസ ക്യാംപുകളിലായി 535 പേര്‍.
