പുതുശ്ശേരി: പുതുശ്ശേരി ഗവൺമെൻറ് എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കാനായി ഒരുമിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്കാണ് അവർ താങ്ങായത്.
തങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷവും, ഓണാഘോഷങ്ങളും മാറ്റിവെച്ച് ,അതിനായി സ്വരൂപിച്ച തുക അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ചില കൂട്ടുകാർ ഓണക്കോടിക്കായും,മറ്റുചിലർ സൈക്കിൾ വാങ്ങാനായും ശേഖരിച്ചിരുന്ന കുടുക്ക തന്നെ സ്കൂൾ അധികൃതരെ ഏൽപ്പിച്ചു. പിടിഎയും , അധ്യാപകരും അവരോടൊപ്പം ചേർന്നപ്പോൾ നല്ലൊരു തുക സഹായമായി നൽകാൻ കഴിഞ്ഞു.
