ഇന്റര്‍നാഷണല്‍, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവ് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ നയന രാജിനെ ആദരിച്ചു

മാനന്തവാടി: ആരി എംബ്രോയിഡറിയിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവ കരസ്ഥമാക്കിയ മാനന്തവാടി ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ നയന രാജിനെ ആദരിച്ചു. അഞ്ചുകുന്ന് ഗാന്ധി മെമോറിയൽ യു.പി. സ്കൂ‌ളിൽ നടന്ന ചടങ്ങിൽ മാനന്തവാടി എം.എൽ.എ. ഉഷ വിജയൻ ഉപഹാരം നൽകി. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം, എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ നിസാർ കമ്പ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ജൗഹർ പി.എം., ഗിരീഷ് കുമാർ, സജി വർഗീസ്, മുംതാസ്, ബി.പി.സി. വി. എം. ജോസഫ്, മറ്റ് ജനപ്രതിനിധികൾ, പ്രധാനധ്യാപകൻ ഗോപകുമാർ അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ക്ലസ്റ്റർ കോർഡിനേറ്റർമാർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *