വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് നിർവഹിച്ചു.
ചടങ്ങിൽ എ.ഐ.സി.സി അംഗവും മുൻ എം.എൽ.എയുമായ എൻ.ഡി. അപ്പച്ചൻ, കെ.പി.സി.സി അംഗം പി.പി. ആലി, ഡി.സി.സി സെക്രട്ടറി വിജയമ്മ ടീച്ചർ, വി.എ. മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ എം.പി. അഞ്ജലി തുടങ്ങിയവർ പങ്കെടുത്തു.
വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
