കല്‍പറ്റ: ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ജാതിവിവേചനപരമായി നടത്തിയ ശുദ്ധീകരണ ചടങ്ങ് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി പത്രസമ്മേളനം നടത്തിയ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി സി സി പ്രസിഡന്റ് ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, കെ പി സി സി മെമ്പര്‍ പി പി ആലി, ബി സുരേഷ്ബാബു, പി കെ അബ്ദുറഹ്‌മാന്‍, ബിനു തോമസ്, വിജയമ്മ ടീച്ചര്‍, നജീബ് കരണി, പി വിനോദ്കുമാര്‍, ചന്ദ്രികാകൃഷ്ണന്‍, കെ കെ രാജേന്ദ്രന്‍, രാജന്‍മാസ്റ്റര്‍ വെങ്ങപ്പള്ളി, മുഹമ്മദ് ബാവ വടുവഞ്ചാല്‍, ഹര്‍ഷല്‍ കോന്നാടന്‍, ശശി പന്നിക്കുഴി, അഞ്ജലി നാരായണന്‍കുട്ടി, മോഹന്‍ദാസ് കോട്ടക്കൊല്ലി, ആര്‍ ഉണ്ണികൃഷ്ണന്‍, ഉഷാ തമ്പി, മുബാരിസ് അയ്യാര്‍, മുഹമ്മദ് ഫെബിന്‍, അര്‍ജുന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
