മാനന്തവാടി : ഒക്ടോബർ 14 മുതൽ 23 വരെ മാനന്തവാടിയിൽ വെച്ച് നടന്ന മാനന്തവാടി പ്രീമിയർ ക്രിക്കറ്റ് ലീഗ് സമാപിച്ചു 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഡേവിഡ് സി.സി മക്കിയാട് ഒൻപത് വിക്കറ്റിന് സൺഡേ ഷയറിനെ തോൽപ്പിച്ച് കൊണ്ട് ഫൈനലിൽ ജേതാക്കളായി. ടൂർണമെന്റിലെ മികച്ച താരമായി സിദ്ദീഖ് കമ്പളകാടിനെ തിരഞ്ഞെടുത്തു. ജിനീഷ്, അപ്പു, ശെമീർ പഞ്ചാബ് എന്നിവർ വ്യക്തികത നേട്ടം കരസ്ഥമാക്കി ശുഹാദ്, സന്ദീപ്,ധനേഷ്, നിഖിൽ, ജോബി എന്നിവർ ടൂർണമെന്റിന് നേത്യത്വം നൽകി.
മാനന്തവാടി പ്രീമിയർ ക്രിക്കറ്റ് ലീഗ് ഡേവിഡ് സി.സി മക്കിയാട് ചാമ്പ്യന്മാർ
