കൽപ്പറ്റ: സപ്തംബർ 12 ന് പനമരം ബദ്റുൽഹുദയിൽ നടക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസിന്റെ ഭാഗമായി പിണങ്ങോട് മൂരിക്കാപ്പിൽ പ്രവർത്തിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭിന്ന ശേഷി സ്ഥാപനമായ സഹാറ ഭാരത് ഫൗണ്ടേഷൻ ബദ്റുൽ ഹുദാ സാരഥികളും വിദ്യാർത്ഥികളും സന്ദർശിച്ചു അന്തേവാസികളും സ്റ്റാഫും ഉൾപ്പെടെ 200 പേർക്ക് ഭക്ഷണം നൽകി സന്തോഷിപ്പിച്ചു
ഭിന്ന ശേഷിക്കാരെ സംരക്ഷിക്കലും സഹായിക്കലും പ്രവാചക ചര്യയിൽ പെട്ട പുണ്യ കർമ്മം ആണെന്ന് ബദ്റുൽ ഹുദ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി പറഞ്ഞു ജാതിയും മതവും വ്യത്യാസമില്ലാതെ തികച്ചും പരിചരണം ആവശ്യമുള്ള 170 പേരാണ് സഹാറയിൽ ഉള്ളത് സഹാറ ചെയ്യുന്ന സേവനങ്ങൾ ശ്ലാഘനീയമാണെന്നും അവിടെ നടന്ന പ്രാർത്ഥന ചടങ്ങിൽ ഉസ്മാൻ മൗലവി പറഞ്ഞു
ബദ്റുൽ ഹുദ വൈസ് പ്രസി
കെ കെ മമ്മൂട്ടി മദനി, സെക്രട്ടറി പി കെ ഇബ്രാഹിം സഖാഫി, മാനേജർ നസീർ കോട്ടത്തറ, അബ്ദുല്ലത്തീഫ് അഹ്സനി, നൗഫൽ അഹ്സനി, ഷാഫി നൂറാനി, ഹാഫിൾ ഹുസൈൻ നിസാമി, അബ്ദുഹാജി ചെന്നാലോട്,ഹുബ്ബുറസൂൽ കോൺഫറൻസ് സ്വാഗത സംഘം കൺവീനർ അമീർ അറക്കൽ,ഫായിസ് NK, അബ്ദുൽ അസീസ് കോട്ടത്തറ ,സഹാറ ഫോണ്ടേഷൻ വർക്കിംഗ് സെക്രട്ടറി സുബൈർ മേപ്പാടി , cea ബക്കർ(അഡ്മിനിസ്ട്രേഷൻ ഓഫീസർ, അനു കെ ദാസ് (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ )ഷമീർ നിഷാദ് (home manager) തുടങ്ങിയവർ സംസാരിച്ചു
