കൽപ്പറ്റ: വയനാട്ടിലെ മാവേലി സ്റ്റോറുകളിലും സിവിൽ സപ്ലൈസ് പെട്രോൾ പമ്പിലും വർഷങ്ങളായി തുച്ഛമായ വേതനത്തിന് ജോലി ചെയ്തുവരുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു പുതിയ ആളുകളെ എടുക്കണമെന്ന് ആവശ്യപ്പെടു കൊണ്ട് ഭരണകക്ഷി നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഫോൺ സംഭാഷണവും,നിലവിൽ ജോലി ചെയ്യുന്നവരെ മാറ്റി തങ്ങളുടെ ആളുകളെ നിയമിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗസ്ഥർക്ക് നൽകിയ കത്തും അന്വേഷണ വിധേയമാക്കണം. വയനാട്ടിലെ മാവേലി സ്റ്റോറുകളിൽ തുച്ഛമായ തുകയ്ക്ക് ജോലി ചെയ്തു വരുന്ന താൽക്കാലിക ജീവനക്കാർ, ഇവരുടെ പേരിൽ പ്രോവിഡണ്ട് ഫണ്ടും ഇ എസ് ഐ ഫണ്ടും അടക്കുന്നുണ്ട്. യാതൊരു കാരണവുമില്ലാതെ, നോട്ടീസ് പോലും നൽകാതെ ഇവരെ പിരിച്ചുവിട്ടു തങ്ങളുടെ ആളുകളെ വെക്കണമെന്നാണ് ഭരണകക്ഷി നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത്. ഭരണകക്ഷി നേതാവ് നൽകിയ ലിസ്റ്റും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുതുന്ന ഫോൺ സന്ദേശവും ഇതോടൊപ്പം നൽകുന്നു. ഈ വിഷയത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയും സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയും ഇടപെടണം. നിലവിൽ ജോലിചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ല എന്നുള്ള ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവു നിലനിൽക്കെ ഭരണകക്ഷി നേതാക്കളുടെ സമ്മർദ്ദത്തിന്റെ ഭാഗമായി ചില ഉദ്യോഗസ്ഥർ നോട്ടീസുകൾ നൽകാതെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. ഈ നടപടി അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ഈ അനീതിക്കെതിരെ ശക്തമായ പ്രക്ഷോഭം പാർട്ടിയും AITUC യും നടത്തും. ഭരണകക്ഷി നേതാവിന്റെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഫോൺ സംഭാഷണത്തെക്കുറിച്ചും, ജോലി കൊടുക്കാൻ ആവശ്യപ്പെട്ട ശുപാർശ കത്തിനെ ക്കുറിച്ചും അന്വേഷണം നടത്തണം
സിവിൽ സപ്ലൈസ് താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാനുള്ള ഭരണകക്ഷി നേതാക്കളുടെ ഇടപെടൽ അവസാനിപ്പിക്കുക : സി.പി.ഐ
