സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്; തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യൻ മാരായി വയനാട്

കൽപറ്റ : തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ അഞ്ചാം തവണയും വയനാട് ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനത്തുള്ള ഇടുക്കി 23 പോയിൻ്റ് നേടിയപ്പോൾ വയനാട് 57 പോയിൻ്റ് കരസ്ഥമാക്കി.
വിജയികൾക്കുള്ള ട്രോഫി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷിൽ നിന്നും വയനാട് ജില്ലാ ടീം സ്വീകരിച്ചു. വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *