വെള്ളമുണ്ട: അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുൻ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സാമൂഹിക, സാംസ്‌കാരിക, മത, രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന P. A. ആലിഹാജിയോടുള്ള ആദരസൂചകമായി, വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആലിഹാജി അനുസ്മരണവും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സ്മരണിക പ്രകാശനവും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
പൊതുപ്രവർത്തന മേഖലയിൽ സത്യവും നീതിയും കാത്തുസൂക്ഷിച്ച പച്ചയായ മനുഷ്യസ്‌നേഹിയായിരുന്നു ആലിഹാജി എന്ന് യോഗം വിലയിരുത്തി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങളും ഇടപെടലുകളും എന്നും സ്മരിക്കപ്പെടേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി. സി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് ട്രഷറർ അമ്മദ് കൊടുവേരി, ഭാരവാഹികളായ റഫീഖ് KKC, ഉസ്മാൻ PK, ഷറഫുദ്ദീൻ മാടമ്പിളി, സലീം കേളോത്ത്, ജബ്ബാർ ചയപ്പേരി എന്നിവർ സംസാരിച്ചു.
