രുചിയിടം വിദ്യാർത്ഥികൾക്കുള്ള ഡൈനിങ് ഹാൾ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: കൽപ്പറ്റ എച്ച്.ഐ.എം .യു .പി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ രുചിയിടം എന്നപേരിൽ നിർമ്മിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ: ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പ്രഭാതഭക്ഷണവിതരണം, മറ്റു പ്രോഗ്രാമുകളിൽ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണവിതരണ നടത്താനുമാണ് രുചിയിടം. വിദ്യാർഥികൾക്ക് നല്കുന്ന ഇത്തരം കരുതലുകൾ അവർക്ക് കരുത്ത് പകരാൻ ഉപകരിക്കുമെന്ന് വയനാട് ജില്ലയിലെ ദുരന്തഭൂമിയിലെ കുട്ടികളെ ഓർത്ത് കൊണ്ട് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ സ്കൂൾ മാനേജർ പയന്തോത്ത് മൂസ ഹാജി, പി.റ്റി.എ. പ്രസിഡണ്ട് അസീസ് അമ്പിലേരി, എം.സി ഹുസൈൻ,’ഹംസ വട്ടക്കാരി, ഹുസൈൻ,എൻ.പി, അറക്ക സൂപ്പി, മദർ പി.ടി.എ പ്രസിഡന്റ് നിഷിദ, പ്രധാനാധ്യാപകൻ അലി. കെ, മുൻ പി.റ്റി.എ പ്രസിഡണ്ട് സി.മൊയ്തീൻകുട്ടി, സ്റ്റാഫ് സെക്രട്ടറി , അയ്യൂബ് മുട്ടിൽ,
സ്കൂൾ ലീഡർ ആയിഷ. കെ പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സലീം വി.വി, റഷീദ്, നവാസ്.എം.പി. സുപ്രിയ, ഹാരിസ്.വി, നസീറ ,ബീന മാത്യു,സുബിന ,സജ്ന , അനസ് ,നജ്മുന്നിസ , ലെജി ജോൺ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *