കൽപ്പറ്റ: കെപിസിസി സംസ്കാര സാഹിതി ജില്ലാ സെക്രട്ടറിയും പ്രശസ്ത മിമിക്രി ആർട്ടിസ്റ്റുമായ ഉമ്മർ പൂപ്പറ്റയുടെ നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി ജില്ലാ കമ്മിറ്റിയോഗം അനുശോചിച്ചു. ശബ്‌ദവും ഭാവവും സമന്വയിപ്പിച്ച് അനുകരണകലയിലൂടെ ജനഹൃദയങ്ങളിൽ ചിരിയും ചിന്തയും നൽകിയ കലാകാരനായിരുന്നു അദ്ദേഹമെന്ന് യോഗം അനുസ്‌മരിച്ചു . പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. സി കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, കെ പത്മനാഭൻ , സലീം താഴത്തൂർ അബ്രഹാം കെ മാത്യു, വന്ദനഷാജു, ടി സതീഷ് കുമാർ, എൻ അബ്ദുൾ മജീദ് ,സുജാത മഹാദേവൻ , ഷേർളി ജോസ്,ഗിരിജസതീഷ് ,വി സി സത്യൻ, ആൻ്റണി ചീരാൽ ,വി ജെ പ്രകാശൻ, പ്രഭാകരൻ സി എസ് എന്നിവർ സംസാരിച്ചു.
ഉമ്മർ പൂപ്പാറ്റയുടെ നിര്യാണത്തിൽ അനുശോചിച്ചു.
