കൽപ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മാനസികാരോഗ്യത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. മോട്ടിവേഷൻ സ്പീക്കറും ആക്ടിവിസ്റ്റും ആയ സെൻ്റർ ഹാഷ്മി നടത്തുന്ന ‘Beyond the Horizon’ മെന്റൽ ഹെൽത്ത് അവബോധ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അഭിരാമി ഇ. വെബിനാറിൽ സെഷൻ നയിച്ചു. യുവസമിതി സംസ്ഥാന ചെയർപേഴ്സൺ എം. ദിവാകരൻ ആമുഖ പ്രഭാഷണം നടത്തി. യുവസമിതി വയനാട് ജില്ലാ ചെയർപേഴ്സൺ ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു. യുവസമിതി വയനാട് ജില്ലാ കൺവീനർ ടി. ടി. അശ്വിൻ ജോസഫ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം രാഹുൽ രാജ് നന്ദിയും പറഞ്ഞു.
പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ കെ എ അഭിജിത്ത്, സി റിസ്വാൻ, യുവസമിതി സംസ്ഥാന കൺവീനർ എൻ. ആർ. റസീന, പരിഷത്ത് വയനാട് ജില്ലാ പ്രസിഡന്റ് എ. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
പൊതുജനങ്ങൾക്കിടയിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ശാസ്ത്രീയമായ സമീപനം വളർത്തുകയും
