ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം

കല്‍പ്പറ്റ:ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജില്ലാതല ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് വിദ്യാലയം പുരസ്‌കാരത്തിന് അര്‍ഹമായത്.

ചിട്ടയായ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, പഠന പരിപാടികളിലെ മികവ്, അക്കാദമിക രംഗത്തെ തുടര്‍ച്ചയായ നേട്ടങ്ങള്‍, ശാസ്ത്ര, കലാകായിക രംഗത്തെ മികച്ച വിജയങ്ങള്‍, വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിന് നടപ്പാക്കിയ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനം, വ്യക്തിത്വ വികസന പ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെയും ജീവനക്കാരുടെയും സമര്‍പ്പിത സേവനം തുടങ്ങിയവ വിദ്യാലയത്തിന് പുരസ്‌കാരം നേടിക്കൊടുക്കുന്നതില്‍ സഹായകമായി.

 

 

ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പുരസ്‌കാരം വിദ്യാലയത്തിന് സമര്‍പ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.സന്തോഷ് തെക്കേയില്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഫാ.ബെന്നി പീക്കുന്നേല്‍, പ്രധാനാധ്യാപകന്‍ ബിനു ജയിംസ്, പിടിഎ പ്രസിഡന്റ് മമ്മൂട്ടി തോക്കന്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മൊയിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ഡിഇഒ, എഇഒമാര്‍, ജില്ലാ പ്രിന്‍സിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജലില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ വര്‍ഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ.ഷൈമ ടി. ബെന്നിയുടെ സേവനങ്ങള്‍ക്ക് തിളക്കം കൂട്ടുന്നതായി പുരസ്‌കാരമെന്ന് വിദ്യാലയാധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *