കൽപ്പറ്റ : തിരുനബി(സ) കാലം തേടുന്ന കാരുണ്യം എന്ന പ്രമേയത്തിൽ ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തിയ മീലാദ് റാലി കൽപ്പറ്റയിൽ ചരിത്രം തീർത്തു. വർണ മനോഹരമായ നിരവധി ദഫ് സംഘങ്ങളുടെയും സ്കൗട്ട് ടീമിൻ്റെയും അകമ്പടിയോടെ എസ് കെ ജെ എം സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ പ്രവാചക സ്നേഹികളായ ആയിരങ്ങൾ അണി നിരന്നു. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികളായ എം ഹസൻ മുസ് ലിയാർ , സയ്യിദ് കെ വി എസ് തങ്ങൾ, ഹാരിസ് ബാഖവി കമ്പളക്കാട് , പി സൈനുൽ ആബിദ് ദാരിമി, ഇബ്റാഹിം ഫൈസിപേരാൽ , അശ്റഫ് ഫൈസി പനമരം , സയ്യിദ് അഹ് മദ് സഈദ് ജിഫ് രി , കെ മുഹമ്മദ് കുട്ടി ഹസനി, നൗഷീർ വാഫി വെങ്ങപ്പള്ളി, റിയാസ് ഫൈസി പാപ്ലശ്ശേരി, പി സുബൈർ ഹാജി , പി സി ഉമർ മൗലവി , ജഅഫർ ഹൈതമി , സി കെ ശംസുദ്ദീൻ റഹ് മാനി ,മുഹമ്മദ് ദാരിമി വാകേരി , അബ്ദുള്ളക്കുട്ടി ദാരിമി, അബ്ദുറസാഖ് ദാരിമി , അബ്ദുൽ മജീദ് അൻസ്വരി തുടങ്ങിയവർ നേതൃത്വം നൽകി. ശേഷം പൊലിസ് സ്റ്റേഷൻ പരിസരത്ത് നടന്ന പൊതു സമ്മേളനം സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. സുഹൈൽ ഹൈതമി പള്ളിക്കര മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീ സമൂഹത്തിന് മഹോന്നതമായ സ്ഥാനം നൽകി ഉപഭോഗ വസ്തുവിൽ നിന്ന് മാറ്റി മറിച്ചത് ഇസ് ലാമും പ്രവാചകരുമാണെന്നും പണ്ഡിത ധർമം നിർവഹിക്കാനും വിശ്വാസികൾക്ക് അത് അനുസരിക്കാനും സ്വാതന്ത്ര്യം രാജ്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
3 മണിക്ക് നോർത്ത് കൽപ്പറ്റ ജുമാ മസ് ജിദിൽ നടന്ന മൗലിദ് സദസ്സോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹാശിം ദാരിമി , മുഹമ്മദലി റഹ് മാനി ,ജാബിർ ഹൈതമി , ശഫീഖ് ഫൈസി , ശിഹാബ് ഫൈസി , റാശിദ് വാഫി , അബൂബക്കർ മൗലവി , അബൂ സിനാൻ ദാരിമി, ഇസ്മായിൽ ദാരിമി, മുസ്തഫ ദാരിമി നേതൃത്വം നൽകി
