താഴെ കരണിയിൽ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ പേരിൽ അഴിമതി നടത്തിയതായി ലോക്കൽ ഗവേൺസ് വാച്ച് എന്ന സംഘടനയുടെ പേരിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണന്ന് വികസന സമിതി. താൻ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരിക്കെയാണ് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിൽ ഇൻഡോർ സ്റ്റേഡിയം ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയതെന്ന് നിലവിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനു ജേക്കബ്ബ് പറഞ്ഞു.
വികസന സമിതി അംഗങ്ങൾ ഷെയർ എടുത്താണ് 18 സെൻ്റ് സ്ഥലം വാങ്ങിയത്..
വിവിധ നിയമ നടപടികൾ പൂർത്തിയാക്കി ഈ മാസം ഏഴിനാണ് ആദ്യമായി നികുതി സ്വീകരിച്ചത്.
പല വ്യക്തികളിൽ നിന്ന് പണം സമാഹരിച്ചാണ് ഇടപാടുകൾ എല്ലാം നടത്തിയത്.
സുതാര്യമായി നടത്തിയ കാര്യങ്ങൾക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് ഗൂഢ താൽപര്യങ്ങൾ ലക്ഷ്യം വച്ചാണെന്ന് വികസന സമിതി ഭാരവാഹികൾ പറഞ്ഞു. അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവർ വാർത്താ സമ്മേളനത്തിൽ കല്പറ്റയിൽ പറഞ്ഞു.
പിടി സുരേന്ദ്രൻ , കെ. ആർ ബിജുകുമാർ , ഒ .ടി . പ്രഭാകരൻ, അയ്യൂബ് റാവുത്തർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
