വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിൽ വേണമെന്ന് ആക്ഷൻ കമ്മിറ്റി.

കൽപറ്റ:വയനാട് മെഡിക്കൽ കോളേജ് മടക്കിമല ദാന ഭൂമിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ പഞ്ചായത്തുകൾ oകേന്ദ്രീകരിച്ച് പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരിക്കും.

ബന്ധപ്പെട്ട അധികാരികൾക്ക് വയനാടൻ ജനതയുടെ കൈയ്യൊപ്പ് പതിഞ്ഞ ഭീമ ഹരജി സമ്മർപ്പിക്കുന്നതിന് മുന്നോടിയായാണ് ഒപ്പു ശേഖരങ്ങൾ നടത്തുന്നത്.

സിഗ്‌നേച്ചർ ക്യാമ്പയിൻ്റെ

ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ കമ്പളക്കാട് വെച്ച് സംഘടിപ്പിക്കും.

 

വയനാട്ടിലെ 13 വില്ലേജുകളെ ബാധിക്കുന്ന ഇ. എ സ്. എ യിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കണമെന്നും പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്നും വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർമാൻ പി . പിരനീഷ് അദ്ധ്യക്ഷത വഹിച്ചു. സലാം നീലിക്കണ്ടി . ഗഫൂർ വെണ്ണിയോട്. ഉണ്ണി ജോസഫ്. എടത്തിൽ അബ്‌ദുൾ റഹിമാൻ.

പ്രമോദ് തൃക്കൈപ്പറ്റ . എം.കെ റസ്സാഖ്.

പ്രിൻസ് ജോസഫ്. അസീസ് ഇളഞ്ചേരി ബഷീർ മടക്കിമല. ആവ വള്ളി. തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *