ബത്തേരി: ബത്തേരി പോലീസ് സ്റ്റേഷന് പരിസരത്തെ തൊണ്ടിമുതല്‍ റൂമില്‍ സൂക്ഷിച്ച ഏഴ് ചാക്ക് ഹാന്‍സ് മോഷ്ടിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു.
സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ‘ഗ്രേഡ് സബിത് ആണ് ഹാന്‍സ് മോഷ്ടിച്ചത്. മുട്ടില്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ ഇട്ടു. ജൂലൈ 19 ന് അര്‍ധരാത്രിയിലായിരുന്നു സംഭവം.
ഇയാളാണ് ഹാന്‍സ് ചാക്കുകള്‍ കടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളുടെയും മറ്റും പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ 10ന് മോഷണവിവരം പുറത്തിറഞ്ഞതുമുതല് ഒളിവിലുള്ള
സബിതിനെതിരേ വകുപ്പുതല നടപടിക്ക് ഡിവൈഎസ്പിക്ക് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ശിപാര്‍ശ നല്‍കിയിട്ടുണ്ട്്. ജൂണ്‍ ഏഴിന് ദൊട്ടപ്പന്‍കുളത്ത് വീട്ടില്‍ പരിശോധനയില്‍ പിടിച്ചെടുത്തതാണ് മോഷണംപോയ ഹാന്‍സ് പാക്കറ്റുകള്‍. കഴിഞ്ഞ പത്തിന് രാത്രിയാണ് തൊണ്ടിമുതല്‍ നഷ്ടപ്പെട്ട വിവരം ഇന്‍സ്പെക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്.
