പോലീസെത്തി; കേയർഹോമിൽ കളിയും ചിരിയും

വൈത്തിരി: തങ്ങളെ കാണാനെത്തിയ പൊലീസുകാരെ കണ്ട് വെളുത്തയും വെള്ളിയും മാതനുമെല്ലാം ആദ്യമൊന്ന് അമ്പരന്നു. എന്നാൽ പാട്ടുകൾ പാടിയും വിശേഷങ്ങൾ പങ്കുവെച്ചും പൊലീസുകാർ പെട്ടെന്ന് കൂട്ടായപ്പോൾ കയമയും ചൂണ്ടനുമടക്കമുള്ള മറ്റ് 24 വയോജനങ്ങളുടെയും അമ്പരപ്പ് ആഹ്ലാദത്തിന് വഴിമാറി.

പട്ടികവർഗ വകുപ്പിന് കീഴിലുള്ള വൈത്തിരി സുഗന്ധഗിരിയിലെ കെയർ ഹോമാണ് ജില്ലാ ജനമൈത്രി പോലീസ് ‘പ്രശാന്തി’ പദ്ധതിയുടെ ഭാഗമായി സന്ദർശിച്ചത്. കിടപ്പുരോഗികളടക്കമുള്ള അന്തേവാസികൾക്കൊപ്പം സമയം ചെലവഴിച്ചും അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും പൊലീസ് സംഘം സ്നേഹസമ്മാനങ്ങളുമായാണ് മടങ്ങിയത്.

 

ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.സി.പി.ഒമാരായ ടി.കെ. ദീപ, കമറുദ്ദീൻ, സി.പി.ഒ സിയാദ് സൽമാൻ, വാർഡൻ കെ.കെ. ഉണ്ണികൃഷ്ണൻ, സി.എസ്. രഞ്ജു, എസ്. അനുമോൾ, വി. ശ്രീജി, കെ. ദിവ്യ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *