മലപ്പുറം: വയനാട് പുനരധിവാസം മുസ്‌ലിംലീഗ് അടിയന്തര സഹായങ്ങൾ പ്രഖ്യാപിച്ചു. 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 40 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകുമെന്നും അറിയിച്ചു.
ടാക്സി, ജീപ്പ് എന്നിവ നഷ്ടപ്പെട്ട നാല് പേർക്കും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്ന് പേർക്കും വാഹനങ്ങൾ വാങ്ങിനൽകുമെന്നും ഓഗസ്റ്റ് 23 വെള്ളിയാഴ്ച മുതൽ സഹായ വിതരണം തുടങ്ങുമെന്നും ചെലവഴിക്കുന്ന തുകയും ആപ്പിൽ പ്രദർശിപ്പിക്കും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സഹായങ്ങളും ആവശ്യമെങ്കിൽ ചികിത്സയ്ക്ക് സഹായങ്ങളും നൽകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ട 100 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകും. എട്ട് സെന്റിൽ കുറയാത്ത സ്ഥലവും 1000 സ്ക്വയർ ഫീറ്റ് വീടുമാണ് നിർമിക്കുകയ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. സ്ഥലം സംബന്ധിച്ച കാര്യങ്ങൾ സർക്കാരുമായി ചർച്ച നടത്തുമെന്നും സാദിഖലി തങ്ങൾ കോഴിക്കോട് വെച്ച് പറഞ്ഞു.
പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഞ്ചം ഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരിത ബാധിതമേഖലയിലെ ഉദ്യോ ഗാർത്ഥികൾക്ക് യു എ ഇയിലെ വിവധ കമ്പനികളിൽ തൊഴിൽ നൽകും. യു എ ഇ കെ എം സി സിയാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നത്. 55 അപേക്ഷകളിൽ നിന്ന് 48 പേരെ ഇതിനായി അഭിമുഖം നടത്തി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. യോ ഗ്യതക്കനുസരിച്ച് ഇവർക്ക് അനുയോജ്യമായ കമ്പനികളിൽ ജോലി നൽകുമെന്നും സാദിഖ് അലി തങ്ങൾ അറിയിച്ചു.
55 അപേക്ഷകളിൽനിന്ന് 48 പേരെ ഇതിനായി അഭിമുഖം നടത്തി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. യോഗ്യതക്കനുസരിച്ച് ഇവർക്ക് അനുയോജ്യമായ കമ്പനികളിൽ ജോലി നൽകുമെന്നും സാദിഖ് അലി തങ്ങൾ അറിയിച്ചു.
