ദര്‍ശനം സാംസ്‌കാരിക വേദി പുസ്തകങ്ങള്‍ നല്‍കി

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വായനയ്ക്ക് ലഭ്യമാക്കുന്നതിന് കോഴിക്കോട് കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി 167 പുസ്തകം ജില്ലാ ലൈബ്രറി കൗണ്‍സിലിനു കൈമാറി. ജില്ല ലൈബ്രറി കൗണ്‍സിലിന്റെ അഭ്യര്‍ഥന മാനിച്ചാണ് പുസ്തകങ്ങള്‍ എത്തിച്ചത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ദര്‍ശനം സെക്രട്ടറി എം.എ. ജോണ്‍സണില്‍നിന്ന് വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ദര്‍ശനം നിര്‍വാഹക സമിതി അംഗങ്ങളായ നമ്പ്യാലത്ത് ബാബു, വി. ഹരികൃഷ്ണന്‍, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കൊല്ലറക്കല്‍ സതീശന്‍, സുമേഷ് ഫിലിപ്പ്, പി.ആര്‍. സതീശ്, എം.സി, ലജിത്ത്, ഇ. വത്സല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *