Headlines

ഗ്രന്ഥശാല ദിനാചരണം നടത്തി.

പുൽപ്പള്ളി :പുൽപ്പള്ളി, കളനാടി കൊല്ലി യുവശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി .

പോസ്റ്റർ പ്രകാശനവും അക്ഷരദീപം തെളിയിക്കലും വായന മത്സരവും നടത്തപ്പെടുകയുണ്ടായി.

വായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമേരിയ സിജുവിന് ജയശ്രീ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ സമ്മാനം നൽകി അനുമോദിച്ചു.

ലൈബ്രറി സെക്രട്ടറി ജെറിൻ പ്രസിഡൻ്റ് ശശി വി .എൻ . വൈസ് പ്രസിഡൻറ് ബേബി പോത്തൻ എന്നിവർ സംസാരിച്ചു.

വനിതാവേദി പ്രസിഡൻറ് കുഞ്ഞുമോൾ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *