കൽപ്പറ്റ: സ്കൂൾ ഗെയിംസ് 2026 വൈത്തിരി സബ്ബ് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ പ്രിൻസിപ്പൾ രാധിക എം. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഷിബു കുറുമ്പേമഠം, ജനറൽ സെക്രട്ടറി പി.വി. സുരേഷ്, ഹെഡ്മിസ്ട്രസ് ഉഷ കെ., റഫറി കമ്മീഷൻ ചെയർമാൻ ഷിജു മാത്യു, സെക്രട്ടറി സജി പി.പി. തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സബ്ബ് ജില്ലാ കൺവീനർ ബിന്ദു വർഗീസ് ചടങ്ങിന് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ലേഖ നന്ദിയും പറഞ്ഞു. മത്സരത്തിൽ ജി.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനവും, തുല്യ പോയിന്റുകൾ നേടി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്., തരിയോട് നിർമ്മല സ്കൂൾ എന്നിവ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
