മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ജലസ്രോതസ്സുകൾ സംരക്ഷിച്ചു പരമാവധി ജലം സംഭരിക്കാൻ ശ്രമിക്കാനുള്ള ഭാഗമായി പഞ്ചായത്തിലെ കടമാൻതോട്, മുദ്ദള്ളിത്തോട് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ തടയണുകൾ നിർമ്മിക്കുവാനും നിലവിലുള്ള തടയണകൾക്ക് ഷട്ടർ നിർമ്മിച്ച് ജലം സംഭരിക്കുവാനും, കോറക്കുഴികൾ പൊതു കുളങ്ങൾ എന്നിവ ക്ലിയർ ചെയ്തു വെള്ളം സംഭരിക്കുവാനും പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സാബുവിനെ നേതൃത്വത്തിൽ വൈസ് പ്രസിഡൻറ് ഷിനു കച്ചിറ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മിനി മാപ്പനാത്ത്, മുനീർ ആച്ചിക്കുളത്ത്, ഷൈനി സണ്ണി, ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് ഓവർസിയർ സാജു കെ എസ്, തൊഴിലുറപ്പ് അസിസ്റ്റൻറ് എൻജിനീയർ ശ്രീജ ഈ കെ, ഓവർസിയർമാരായ ബാബു പിയു, ഉണ്ണികൃഷ്ണൻ കെ ബി, മുള്ളൻകൊല്ലി പഞ്ചായത്തിലെ എല്ലാ മെമ്പർമാരും ഒത്തൊരുമിച്ച് പദ്ധതി പ്രദേശം കാണുന്നതിനും സ്ഥലം നിശ്ചയിക്കുന്നതിനും ആയി കടമാൻ തോട് പ്രദേശത്ത് ആദ്യം സന്ദർശനം നടത്തി ഉച്ചകഴിഞ്ഞ് ബാക്കി സ്ഥലങ്ങളും സന്ദർശിച്ചു.
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ജലസ്രോതസ്സുകൾ സംരക്ഷിച്ചു പരമാവധി ജലം സംഭരിക്കാൻ ശ്രമിക്കാൻ ശ്രമം തുടങ്ങി
