കണ്ണൂര്‍ യൂണിവേഴ്‌സിറ്റ്ക്ക് കിഴിലുള്ള ക്യാമ്പസുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കെ എസ് യുവിന് ഉജ്ജ്വല വിജയം

മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റ്ക്ക് കിഴിലുള്ള ക്യാമ്പസുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കെ എസ് യുവിന് ഉജ്വല വിജയം. മാനന്തവാടി മേരി മാതാ കോളജ്, പി കെ കാളന്‍ മെമ്മോറിയല്‍കോളജ് എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റുകളും കെ എസ് യു വിജയിച്ചു. പനമരം ഇമാം ഗസ്സാലി കോളജില്‍ ചെയര്‍മാന്‍ സീറ്റിലേക്കും മാനന്തവാടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജനറല്‍ ക്യാപ്റ്റന്‍, മൂന്നാം വര്‍ഷ റെപ്രെസന്ററ്റീവ് ഉള്‍പ്പെടെയുള്ള സീറ്റുകളും കെ എസ് യു നേടി. കെ എസ് യുവിന്റെ മികച്ച വിജയത്തെ തുടര്‍ന്ന് മുഴുവന്‍ കോളജുകളില്‍ നിന്നും വിജയിച്ചവരെയും ആനയിച്ചുകൊണ്ട് മാനന്തവാടി ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *