സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി പോലിസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയായ പോലിസുകാരന് അറസ്റ്റില്‍. സംഭവം നടന്ന് പത്താം ദിവസമാണ് സബിത്ത് കസ്റ്റഡിയിലാവുന്നത്. എറണാകുളത്ത് നിന്നാണ് ഇയാളെ പോലിസ് പിടികൂടിയത്. സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ ഏഴു ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങള് ആണ് മോഷണം പോയത്.കോടതിയില്‍ ഹാജരാക്കി തിരികെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച തൊണ്ടിമുതലായിരുന്നു ഇത്. ജൂണ്‍ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് വെച്ച് പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് മോണം പോയത്. മുറി വൃത്തിയാക്കാനായി സ്റ്റേഷന് റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. മുറിയുടെ പൂട്ട് തകര്‍ക്കാതെ, താക്കോല്‍ കൈക്കലാക്കിയാണ് മോഷണം നടന്നിരുന്നതെന്ന് പോലിസ് കണ്ടെത്തി. ഇതിനു പിന്നാലെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.
