കൽപ്പറ്റ: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. വയനാട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ കാലാവസ്ഥാ വിഭാഗം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; വയനാട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്.
