അഗ്രോ ഇക്കോളജിക്കൽ ക്ലാസ്സ് നടത്തി

വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്ത് സിഡി എസ്സിന്റെ നേതൃത്വത്തിൽ ജെൽജി അംഗങ്ങൾക്ക് അഗ്രോ ഇക്കോളജിക്കൽ ക്ലാസ്സ് നടത്തി. ക്ലാസിന്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ കൊടുവേരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സെക്കീന എം അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ആലീസ് ചെറിയാൻ സ്വാഗതം ആശംസിച്ചു. പത്താം വാർഡ് മെമ്പർ മമ്മൂട്ടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജൈവകൃഷിരീതിയെക്കുറിച്ചും ജൈവവളപ്രയോഗങ്ങളെക്കുറിച്ചും കീട നിയന്ത്രണങ്ങളെ പറ്റിയും ഫീൽഡ് ഓഫീസറായ ശിവദാസൻ ക്ലാസ് എടുത്തു. അഗ്രി സി ആർ പി നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *