പ്രസവാനന്തര സഹായ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക: ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ (ഐഎൻ

കൽപ്പറ്റ :ആൾ കേരളാ തയ്യൽ തൊഴിലാളി യൂണിയൻ എ കെ ടി.ടി യൂ (ഐ. എൻ ടീ യൂ സി ) വൈത്തിരി താലൂക്ക് കൺവെൻഷൻ എ കെ ടി ടി യൂ ജില്ലാ പ്രസിഡണ്ട് ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമ നിധി ബോർഡിൽ നിന്നും ലഭിക്കേണ്ട പ്രസവാനന്തര സഹായ കുടിശ്ശിക , റിട്ടയർമെൻ്റ് കുടിശ്ശിക , ഉടൻ വിതരണം ചെയ്യുകയും ആനുകൂല്യം കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ എ കെ ടിടിയൂ ജില്ലാ ജനറൽ സെക്രട്ടറി ജോയി സി.ജെ വടക്കനാട്, കൽപ്പറ്റ നിയോജക മണ്ഡലം ഐ എൻ ടി യൂസി പ്രസിഡണ്ട് കെ കെ രാജേന്ദ്രൻ , എ. കെ ടി യൂ സി ജില്ലാ ഖജാൻജി സാം കുര്യൻ, വൈത്തിരി താലൂക്ക് പ്രസിഡണ്ട് സുനീറ കാക്കവയൽ, ബത്തേരി താലുക്ക് പ്രസിഡണ്ട് ബുഷ്‌റ സലാം ഷാഹിറ മേപ്പാടി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *