ഡ്രൈ ഡേ ദിനത്തിൽ വില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യം പിടികൂടി, ഒരാൾ അറസ്റ്റിൽ

ബത്തേരി: സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന പ്രേത്യേക പരിശോധകളിൽ ഡ്രൈ ഡേ ദിനത്തിൽ വയനാട് എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ വിജിത്ത് കെ ജി യും പാർട്ടിയും സുൽത്താൻ ബത്തേരി ,കുപ്പാടി എമിൽ അഗസ്റ്റിൻ (വ:44/2026) S/o അഗസ്റ്റിൻ ,റാത്തപ്പിള്ളിൽ വീട് എന്നയാളെ അറസ്റ്റ് ചെയ്ത് ഒരു അബ്കാരി കേസ് എടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ രഘു വി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രഘു എം എ, സിവിൽ എക്സ്സൈസ് ഓഫീസർ അനീഷ് ഇ എസ്, വനിത സിവിൽ എക്സ്സൈസ് ഓഫീസർ സുദിവ്യബായ്, സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *