എൻ എസ് എസ് ദിനാചരണം നടത്തി.

കണിയാമ്പറ്റ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ദിനാചരണത്തോടനുബന്ധിച്ച് തൂഫാൻ കമാൻഡോ പ്രഖ്യാപനവും മെഗാ വാക്കതോണും നടത്തി.

പ്രിൻസിപ്പാൾ ഇൻ ചാർജ് കെ ടി കെ സുഷമ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ടൗണിൽ ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശവും നൽകി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി പി യൂസഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുരേഷ് ബാബു അധ്യക്ഷനും എൻഎസ്എസ് ലീഡർ ജെസ്മിൻ ശിഹാദ് സ്വാഗതവും വാർഡ് മെമ്പർ ശ്രീ ടോമി ആശംസയും മെമ്പർമാരായ മറിയം അബ്ദുറഹ്മാൻ, ആസ്യ അനീസ്, ഓമന, സജിന, സുചിത്ര എന്നിവർ പങ്കെടുത്തു. സ്കൂൾ ലീഡർ വാണി സരസ്വതി നന്ദി അർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *