കല്‍പ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ ഉപ തെരഞ്ഞെടുപ്പിന് പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ 27, 28 തിയതികളില്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന 08പള്ളിക്കല്‍ ഡിവിഷന്‍ പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തെരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 28 ന് അവധിയായിരിക്കും. സ്വീകരണ, വിതരണ, വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിന് സെപ്റ്റംബര്‍ 27 മുതല്‍ 29 വരെയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
