കല്പറ്റ: കല്പറ്റ എസ്പി (SP) ഓഫീസിന് സമീപം നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ വൻ അപകടം. കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നതിനിടെ സംരക്ഷണ മതിൽ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി.
സംഭവം നടന്നയുടൻ കല്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും നാട്ടുകാരും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനായി മണ്ണ് മാറ്റാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്.
അപകടകാരണത്തെക്കുറിച്ചും കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യനിലയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഫയർഫോഴ്സും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
