പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരമില്ലാ പാതയോട് കഴിഞ്ഞ 32 വർഷമായി മാറി മാറി വരുന്ന ഭരണക്കൂടങ്ങൾ തുടർന്ന് വരുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഇതിനകം റിലേ സമരത്തെ പിന്തുണച്ച സംഘടനകളുടേയും ജനകീയ കർമ്മ സമിതിയുടേയും നേതൃത്വത്തിൽ പാതക്ക് തറക്കല്ലിട്ടതിന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് പടിഞ്ഞാറത്തറ ടൗണിൽ വായ മൂടി കെട്ടി പ്രതിഷേധവും, പൊതുസമ്മേളനവും സംഘടിപ്പിച്ചു. റിലേ സമര പന്തലിൽ വിവിധ സംഘടനകളുടെ കൊടി കെട്ടിയതോടെയാണ് പരിപ്പാടികൾക്ക് തുടക്കമായത്. കഴിഞ്ഞ 32 വർഷമായി പൊതു സമൂഹത്തിന്റെ വായ വാഗ്ദാനങ്ങൾ നൽകി മൂടിക്കെട്ടുന്ന സമീപനമാണ് ഭരണക്കൂടങ്ങൾ സ്വീകരിക്കുന്നതെന്ന് ആഹ്വാനം ചെയ്ത് 100 കണക്കിന് പ്രവർത്തകർ റാലിയിൽ അണിനിരന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ പാതക്കു വേണ്ടി ഭൂമി വിട്ടു നൽകിയ 100 കണക്കിന് കുടുംബങ്ങളുടെ പ്രതിനിധികളായ 32 പേർ ശിലാഫലകത്തിന് മുന്നിൽ തിരിതെളിയിച്ചു. പൊതുസമ്മേളനം AK CC മാനന്തവാടി രൂപ താ പ്രസിഡണ്ട് ജോൺസൻ തൊഴുത്തുങ്കൽ ഉദ്ലാടനം ചെയ്തു. ആൾക്കൂട്ടത്തെ കാണുമ്പോൾ വാഗ്ദാനങ്ങൾ നൽകുന്നവരല്ല; നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ആർജ്ജവം കാണിക്കുന്നവരാകണം ജനപ്രതിനിധികൾ. നാടിന്റെ ആവശ്യങ്ങൾക്കു നേരെ മുഖം തിരിക്കുന്നത് ശരിയായ സമീപനമല്ല. AKCC മാനന്തവാടി രൂപത സമരത്തിന് എല്ലാ പിന്തുണയും നൽകും. കർമ്മ സമിതി പ്രസിഡണ്ട് ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. സമര പോരാട്ടങ്ങളിൽ മത സംഘടനകളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് SYS സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാലും, വയനാട് ബദൽ റോഡും മെഡിക്കൽ ക്കോളേജും എന്ന വിഷയത്തിൽ SHRPC ചെയർമാൻ അഡ്വ എൽദോ എന്നിവർ സന്ദേശം നൽകി. കെ രാജൻ (ബി ജെ പി പഞ്ചായത്ത് പ്രസിഡണ്ട് )ഉസ്മാൻ കുണ്ടാല,(SDPI ജില്ലാ വൈസ് പ്രസിഡണ്ട് ) വി രാജൻ (പ്രിന്റിങ്ങ് ഓണേഴ്സ് അസോസിയേഷൻ ).ഇ.കെ ദിവാകരൻ (NSS ), ഖാലിദ് മാസ്റ്റർ (SKSSF ) മൊയ്തു കാവുങ്കൽ (കർഷക കൂട്ടായ്മ) മുഹമ്മദ് ഫാരിസ് (റാഫ്)അരുൺ (ലെൻസ് ഫെഡ്) ശ്രീധരൻ മാസ്റ്റർ (വെറ്ററന്റ് അസോസിയേഷൻ ) സണ്ണി (ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി)പ്രസംഗിച്ചു. കമൽ ജോസഫ് സ്വാഗതവും, ആലിക്കുട്ടി സി കെ നന്ദിയും പറഞ്ഞു… സാജൻ തുണ്ടിയിൽ, ഹംസ കുളങ്ങരത്ത്, വിശ്വനാഥൻ, നാസർ സി , ഉലഹന്നാൻ പട്ടർ മഠം, ബെന്നി മാണിക്കത്ത് , കുഞ്ഞബ്ദുള്ള പേരാൽ, ബിനു വി കെ , യു.സി ഹുസൈൻ. ജോമോൻ പി ജെ,നാസർ കൈപ്രവൻ, ഷമീർ കട വണ്ടി, തങ്കച്ചൻ നടക്കൽ നേതൃത്വം നൽകി
പൂഴിത്തോട് -പടിഞ്ഞാറത്തറ പാത അവഗണനയുടെ 32 വർഷങ്ങൾ സ്‌മൃതി സായാഹ്‌നം നടത്തി ജനകീയ കർമ്മ സമിതി
