മീനങ്ങാടി: സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരി. യല്‍ദോ മോര് ബസ്സേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയുമായി ( ശനി, ഞായര്‍ ) ആചരിക്കും. ഇന്ന്, ശനിയാഴ്ച വൈകുന്നേരം 5.30 ന് ഇടവക വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി കൊടി ഉയര്‍ത്തും. 6.30 ന് പരി. യല്‍ദോ മോര് ബസ്സേലിയോസ് ബാവായുടെ നാമത്തില്‍ 54 -നടുത്തുള്ള കുരിശും തൊട്ടിയില്‍ സന്ധ്യാപ്രാര്‍ത്ഥനയും ഞായറാഴ്ച രാവിലെ 7.00 ന് പ്രഭാത
പ്രാര്‍ത്ഥനയും 8.00 ന് വി. മൂന്നിന്മേല് കുര്‍ബാനയും ആരംഭിക്കും. തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും 9.30 ന് പരി. യല്‍ദോ മോര് ബസ്സേലിയോസ് ബാവായുടെ നാമത്തിലുള്ള കുരിശിങ്കലേക്ക് പ്രദക്ഷിണവും നടത്തും. 12.00 മണിക്ക് കൊടി ഇറക്കുന്നതോടെ പെരുന്നാള്‍ സമാപിക്കും. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഫാ. ഷിജിന് കടമ്പക്കാട്ട്, ഫാ. ബേസില്‍ കൊളവിക്കുടി, ഫാ. എല്‍ദോ ഷാജു പനിച്ചിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും
