ജനവാസ മേഖലകളെ റവന്യു വില്ലേജായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജായും വേർതിരിക്കണം : കേരളാ കോൺ ഗ്രസ്

ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ റവന്യു വില്ലേജായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജായും പ്രത്യേകം തരം തിരിച്ച് ഫോറസ്റ്റ് വില്ലേജുകളെ മാത്രം പരിസ്ഥിതിലോല മേഖലയായി നിശ്ചയിക്കണമെന്ന് കേരളാ കോൺഗ്രസ്സ് കല്ലറ്റ നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.

പരിസ്ഥിതി സംരക്ഷണത്തോടപ്പം മലയോര മേഖലയിലെ കർഷകരുടെയും ജനങ്ങളുടെയും ആശങ്കകൾ പരിഹരിക്കുവാൻ ഇനിയെങ്കിലും കേന്ദ്ര ഗവണമെൻ്റ് തയ്യാറാകണം. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടം മേഖലകൾ എന്നിവയെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിൽ നിന്ന് പൂർണമായി ഒഴിവാക്കി ഇ പ്രശനത്തിനു ശാശ്വത പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

 

യോഗത്തിൽ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് റോബർട്ട് കെ ജി, കേരളായുത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജിതേഷ് കുര്യാക്കോസ്, അഡ്വ ജോർജ് വാതുപറമ്പിൽ, ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി പൗലോസ്, സച്ചിൻ സുനിൽ, ഷാൻ്റി ചേനമ്പാടി, രവി മേപ്പാടി, എം റ്റി അഗസ്റ്റിൻ, സണ്ണി കടവൻ, വർഗീസ് എം റ്റി, സോണി കുര്യൻ , നാസർ ടി ,ഇന്ദിരാ ശിവദാസ്, സെഫിയ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *